Sunday, November 23, 2025

ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന് സ്വകാര്യ ബസുകൾ നിർത്തിയിടുന്നത് തടസ്സം സൃഷ്ടിക്കുന്നതായി കൗൺസിലർ വി.കെ സുജിത്ത്; ഗുരുവായൂർ എ.സി.പിക്ക് പരാതി നൽകി

ഗുരുവായൂർ: ഗുരുവായൂർ കിഴക്കെ നടയിൽ റെയിൽവേ മേൽപ്പാലത്തിന് കിഴക്ക് ഭാഗത്ത് തിരുവെങ്കിടം- നെന്മിനി പ്രദേശങ്ങളിലേക്ക് തിരിഞ്ഞു പോകുന്ന ഭാഗങ്ങളിൽ സ്വകാര്യ ബസുകൾ നിർത്തിയിടുന്നത് തടസ്സം സൃഷ്ടിക്കുന്നുവെന്ന് വാർഡ് കൗൺസിലറുടെ പരാതി. ഗുരുവായൂർ നഗരസഭ 27-ാം വാർഡ് കൗൺസിലർ വി.കെ സുജിത്ത് ഇത് സംബന്ധിച്ച് ഗുരുവായൂർ എ.സി.പിക്ക് പരാതി നൽകി. വൈകുന്നേരം മുതൽ രാത്രി വരെ ഇവിടെ പൂർണമായും ബസ്സുകൾ നിർത്തിയിടുകയാണ്. ഇതുമൂലം ജനങ്ങളുടെ സഞ്ചാരമാർഗ്ഗം തടസ്സപ്പെടുകയാണെന്നും പ്രശ്നത്തിന്  ശാശ്വതമായ പരിഹാരം കാണണമെന്നും കൗൺസിലർ പരാതിയിൽ ആവശ്യപ്പെട്ടു.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

RELATED ARTICLES
- Advertisment -

Most Popular

Recent Comments