മനാമ: ബഹ്‌റൈനിലെ പ്രവാസി കൂട്ടായ്മയായ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു. കേരളത്തിലെ തനതായ രീതിയിൽ അംഗങ്ങൾക്കു വേണ്ടി സംഘടിപ്പിച്ച ഓണാഘോഷം പൂക്കളവും, മാവേലിയും ചേർന്ന് ആവേശഭരിതമാക്കി. ഡെയിലി ട്രിബൂൺ ചെയർമാൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷുഹൈബ് തിരുവത്ര അധ്യക്ഷത വഹിച്ചു, സെക്രട്ടറി സജീർ കറുകമാട് സ്വാഗതവും ഗ്ലോബൽ കോർഡിനേറ്റർ യുസുഫ് അലി നന്ദിയും പറഞ്ഞു.
ബഹ്‌റൈനിലെ സാംസ്കാരിക, സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന റഫീഖ് അബ്ദുള്ള, ഗഫൂർ കൈപ്പമംഗലം, ഫിറോസ് തിരുവത്ര,വീരമണി എന്നിവർ സംസാരിച്ചു. ബഹ്‌റൈനിലെ പ്രാദേശിക ബാൻ്റായ റബ്ബർ ബാൻഡ് നയിച്ച ഗാനമേളയും, അംഗങ്ങളുടെ മക്കളുടെ കലാപരിപാടികളും ആസ്ട്രാ ഡാൻസ് ഗ്രൂപ്പിന്റെ സിനിമാറ്റിക് ഡാൻസ് പ്രോഗ്രാം, തിരുവാതിര, നാസിക് ഡോൾ സംഗീത വാദ്യമേളങ്ങളുടെ അകമ്പടിയും പരിപാടിയെ കൂടുതൽ ഹൃദയമാക്കി. എക്സിക്യൂട്ടീവ് അംഗങ്ങളയ സമദ് ചാവക്കാട്, നിഷിൽ കരിപ്പോട്ട്, ശാഹുൽ ഹമീദ്, വൈശാഖ്, നൗഷാദ് അമ്മാനത്തു, ഹിഷാം, റാഫി,ജാഫർ ഗണേഷ്, റാഫി ഗുരുവായൂർ, റാഫി തളിക്കുളം, ഷഫീഖ് അവിയൂർ, യുസുഫ്, സിറാജ്,വിജയൻ, ഷാജഹാൻ, ദിവാകരൻ, അഫസർ ഷമീർ, റെജി നൗഷാദ്, ഷഹന സിറാജ്, ഷംന നിഷിൽ, ജസ്‌ന റാഫി, റാണി ശാഹുൽ ഹമീദ്, ബിജിഷ യുസുഫ് അലി, ശില്പ സുജിത്, ഐശ്വര്യ സബീഷ്, ജിനി പ്രസന്നകുമാർ, അസ്ന ഷംസു,റൗഷ ഷുഹൈബ്, നിലോഫർ അക്ബർ, റിനി ബഷീർ എന്നിവർ നേതൃത്വം നൽകി.

