ഗുരുവായൂർ: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്നതിന് മുന്നോടിയായി ഡി.ജി.പി റവഡ എ ചന്ദ്രശേഖർ ഗുരുവായൂരിലെത്തി. സുരക്ഷ മുന്നൊരുക്കങ്ങൾ വിലയിരുത്തതിനായിരുന്നു ഡി.ജി.പിയുടെ സന്ദർശനം. ഇന്ന് രാവിലെ 9.30 ഓടെ ഗുരുവായൂരിലെത്തിയ പോലീസ് മേധാവിയെ തൃശൂർ റേഞ്ച് ഡി.ഐ.ജി എ ഹരിശങ്കർ, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷമാണ് അദ്ദേഹവും പത്നിയും മടങ്ങിയത്.