ചാവക്കാട്: തിരുവത്ര കുഞ്ചേരിയിൽ കുറുനരിയുടെ ആക്രമണം. മൂന്നുപേർക്ക് പരിക്കേറ്റു. കുഞ്ചേരി കാട്ടുശ്ശേരി രമണി (64), പെരിങ്ങാട്ട് വീട്ടിൽ ഗോപി (63), തങ്ങളക്കായിൽ സന്തോഷ് (45 എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർ പ്രാഥമിക ചികിത്സ തേടി. കൂടാതെ കാവീട് തറയിൽ സത്യന്റെ വീട്ടിലെ ഒരു പോത്തിനെയും കുറുനരി ആക്രമിച്ചു. കഴിഞ്ഞയാഴ്ച തെക്കൻപാലയൂരിലുണ്ടായ കുറുനരിയുടെ ആക്രമണത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റിരുന്നു.
ഇ
സ