ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ജനകീയാസൂത്രണം 2024 -25 വാർഷിക പദ്ധതിയുടെ ഭാഗമായി ചങ്ങാതി ബാഗും ചങ്ങാതിക്കുടയും വിതരണവും ചെയ്തു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.എം ഷഫീർ, ശൈലജ സുധൻ, ‘ബിന്ദു അജിത് കുമാർ, എ സായിനാഥൻ, കൗൺസിലർമാരായ കെ.പി ഉദയൻ, ദീപ ബാബു എന്നിവർ സംസാരിച്ചു.
വാർഷിക പദ്ധതിയിൽ 2 ലക്ഷം രൂപ വകയിരുത്തി നഗരസഭ പരിധിയിലെ സർക്കാർ വിദ്യാലയങ്ങളിൽ 1,2 ക്ലാസ്സിൽ പഠിക്കുന്ന 200 വിദ്യാർത്ഥികൾക്കാണ് ബാഗും കുടയും വിതരണം ചെയ്തത്. ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക സി.പി ലിജ സ്വാഗതവും ജി.എൽ.പി.എസ് ഗുരുവായൂർ പ്രധാന അധ്യാപിക ഇ.ആർ സിന്ധു നന്ദിയും പറഞ്ഞു.
