കടപ്പുറം: നാഷണൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും സഹകരണത്തോടെ കടപ്പുറം ഗ്രാമപഞ്ചായത്ത് അന്താരാഷ്ട്ര യോഗദിന വാരാചരണം സമാപിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാഞ്ചന മൂക്കൻ അധ്യക്ഷയായിരുന്നു.
പരിപാടിയോടനുബന്ധിച്ച് ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും ഉണ്ടായി. ആയുർവേദ ഡോ. ദിൽസ, ഡോ. പ്രിയ എന്നിവർ ആയുർവേദ മെഡിക്കൽ ക്യാമ്പിനും ആയുഷ് ഗ്രാമം കോഡിനേറ്റർ ഡോ. നിമ്മി ബോധവൽക്കരണ ക്ലാസിനും നേതൃത്വം നൽകി. വാർഡ് മെമ്പർ പ്രസന്ന ചന്ദ്രൻ, വായനശാല ഭാരവാഹികളായ വലീദ് തെരുവത്ത്, ആച്ചി ബാബു എന്നിവർ സംസാരിച്ചു.