Sunday, February 22, 2026

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ വിജയികളെ അനുമോദിച്ചു

ചാവക്കാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ വിജയികളെ സി.പി.എം മടേക്കടവ് ബ്രാഞ്ചിന്റെയും ഡി.വൈ.എഫ്.ഐ യൂണിറ്റിന്റെയും നേതൃത്വത്തിൽ അനുമോദിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കെ.സി മണികണ്ഠൻ അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി എ.എ മഹേന്ദ്രൻ, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം ഹസൻ മുബാറക്ക്, മണത്തല ലോക്കൽ കമ്മിറ്റി അംഗം കെ.എസ് അനിൽകുമാർ, കെ.സി പ്രേമൻ,  ഡി.വൈ.എഫ്.ഐ.മേഖല സെക്രട്ടറി ഇല്ല്യാസ്, ഡി.വൈ.എഫ്.ഐ മേഖല ട്രഷറർ അമീറ സജീർ, ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് വിബിത രമേഷ് എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി എ.പ  അഖിൽ  നന്ദിയും  പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments