ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭ 26-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി കുടുംബ സംഗമവും പ്രതിഭകൾക്കുള്ള ആദരവും നൽകി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി. സി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് സി.കെ ഡേവീസ് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവു തെളിയിച്ച പി.എം മുഹമ്മദാലി, ഡോ. സി.ബി വല്‍സലന്‍, പാത്തുമ്മ മുഹമ്മദാലി, പി.വി ബാബു, ലിജിത്ത് തരകന്‍, മനീഷ മുകേഷ്‌ലാല്‍, ടി.കെ. ധന്യ, മുഹമ്മദ് റഫീഖ്, ആസിഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും ചടങ്ങിൽ ആദരിച്ചു. മികച്ച വിജയികളെ ആദരിക്കല്‍, പഠനോപകരണ വിതരണം, പുതപ്പ് വിതരണം എന്നിവയും നടന്നു. ബ്ലോക്ക് പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയന്‍, മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍ മണികണ്ഠന്‍, കൗണ്‍സിലര്‍ കെ.പി.എ റഷീദ്, സ്റ്റീഫന്‍ ജോസ്, ഷാജന്‍ വെള്ളറ, സി.ജെ ക്രിസ്റ്റല്‍ എന്നിവര്‍ സംസാരിച്ചു.