Wednesday, June 18, 2025

ഭാരതീയ ദളിത്‌ കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റി മഹാത്മാ അയ്യങ്കാളി അനുസ്മരണം സംഘടിപ്പിച്ചു

ഗുരുവായൂർ: ഭാരതീയ ദളിത്‌ കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളി അനുസ്മരണം സംഘടിപ്പിച്ചു. ചാവക്കാട് സെന്ററിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ദളിത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട്  ഇ.എസ് ബൈജു ഉദ്ഘാടനം ചെയ്തു. ദളിത്‌ കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡണ്ട് സി.കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.വി ഷാനവാസ്‌, കെ.വി സത്താർ, മോഹൻദാസ് ചേലനാട്ട്, ഒ.കെ പ്രൈസൻ, ടി.കെ ശേഖരൻ എന്നിവർ സംസാരിച്ചു. വി.എ മോഹനൻ, സി.കെ ശശി, സി.കെ മധു, കെ.എ കൃഷ്ണൻ, എ.ബി ബിനീഷ്, സി.എസ് സനൂപ്, പി.കെ ബഷീർ, കെ.എ രമേശൻ, പി.സി വേലായുധൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments