Monday, June 16, 2025

അണ്ടത്തോട് നിന്നും ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

പുന്നയൂർക്കുളം: അണ്ടത്തോട് നിന്നും ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മുഷിദാബാദ് സ്വദേശി സുഫാൽ (33) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 1.321 കിലോ കഞ്ചാവ് പിടികൂടി. പ്ലാസിക് സഞ്ചിയിൽ നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വടക്കേക്കാട് പോലീസും ചേർന്നാണ് കഞ്ചാവ് വേട്ട നടത്തിയത്. പ്രതി കേരളത്തിൽ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധന.  അണ്ടത്തോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ക്വാട്ടേഴ്സിൽ താമസിച്ചാണ് പ്രതി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. വടക്കേക്കാട് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ ബാബുരാജ്, സിവിൽ പോലീസ് ഓഫീസർമാരായ ശരത്ത്, നിബു, നിഷാദ് എന്നിവരടങ്ങിയ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments