Monday, June 16, 2025

കേരള പ്രവാസി സംഘം ഗുരുവായൂർ മേഖല സമ്മേളനം സമാപിച്ചു

ഗുരുവായൂർ: ഫലസ്‌തീൻ ജനതക്കെതിരായി ഇസ്രായേൽ നടത്തുന്ന വംശ ഹത്യയെയും  ഇറാനുനേരെയുള്ള കടന്നാക്രമണത്തെയും കേരള പ്രവാസി സംഘം ഗുരുവായൂർ മേഖല സമ്മേളനം അപലപിച്ചു. കേരള പ്രവാസി സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ശാലിനി രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.കെ സുധീർ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എൻ.ആർ സിദ്ധാർഥൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന്   പ്രസിഡന്റ്‌ ടി.കെ സുധീർ, സെക്രട്ടറി എൻ.ആർ സിദ്ധാർഥൻ,ട്രഷറർ ആർ.പി നാസർ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര, പ്രസിഡന്റ്‌ എം.എ അബ്ദുൾ റസാഖ്, ജില്ലാ വൈസ് പ്രസിഡന്റ്‌ അഹമ്മദ് മുല്ല, ഏരിയ വൈസ് പ്രസിഡന്റ്‌ വത്സൻ കളത്തിൽ, മേഖല ജോയിന്റ് സെക്രട്ടറി രണദേവ് മാധവൻ തുടങ്ങിയർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments