Wednesday, June 18, 2025

പ്രതിഭകൾക്ക് അനുമോദനം നൽകി എം.എസ്.എഫ് ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി

ഒരുമനയൂർ: എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉയർന്ന മാർക്ക്‌ നേടിയവരെയും വ്യത്യസ്ത മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകളെയും എം.എസ്.എഫ് ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. എം.എസ്.എഫ് ജില്ല പ്രസിഡന്റ്‌ ആരിഫ് പാലയൂർ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ്‌ ജിനാൻ അദ്ധ്യക്ഷത വഹിച്ചു. സാഹിദ് ഒരുമനയൂർ മുഖ്യ പ്രഭാഷണം നടത്തി. യു.എ.ഇ.യിൽ നിന്നും 55 ദിവസം  പത്ത് രാജ്യങ്ങളിലൂടെ അതിസാഹസിക യാത്ര നടത്തി നാട്ടിലെത്തിയ ഹെഡ് ഗ്രൂപ്പ്‌ ചെയർമാൻ സുധീറിനെ പ്രവാസി ലീഗ് മണ്ഡലം ട്രഷറർ ഹംസകുട്ടി ഹാജി മൊമെന്റോ നൽകി ആദരിച്ചു. ഗുരുവായൂർ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ എൻ.കെ അബ്ദുൽ വഹാബ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.വി അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി ആർ.എസ് ഷക്കീർ , ജോയിന്റ് സെക്രട്ടറി പി.കെ കബീർ, എൻ.കെ ലത്തീഫ്, ട്രഷറർ ടി.വി അഷ്‌റഫ്‌, വനിത ലീഗ് പ്രസിഡന്റ്‌ നഷറ മുഹമ്മദ്‌, ബ്ലോക്ക്‌ മെമ്പർ കെ ആഷിത, എം.എസ്.എഫ് ജില്ല കോർഡിനേറ്റർ ഫിദ ഫാത്തിമ, സൊസൈറ്റി ഡയറക്ടർ നൂർജഹാൻ, ആരിഫ, ആലി അഹമു, മുഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു. എം.എസ്.എഫ് സെക്രട്ടറി ആർ.എസ് റൈഹാൻ സ്വാഗതവും ട്രഷറർ അംജിത് ബഷീർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments