ചാവക്കാട്: മഴ കനത്തോടെ കനോലി കനാൽ കരകവിഞ്ഞു. ചാവക്കാട് നഗരസഭയിലെ 17-ാം വാർഡ് വഞ്ചിക്കടവിൽ നിരവധി വീടുകൾ വെള്ളക്കെട്ടിലായി. മൂന്ന് കുടുംബങ്ങളിലെ 19 പേരെ കടപ്പുറം അഞ്ചങ്ങാടിയിലെ സർക്കാർ ഷെൽട്ടർ ഹോമിലേക്ക് മാറ്റിപ്പാർപ്പിച്ചു. കറുപ്പം വീട്ടിൽ നസീർ, ചന്ദനപറമ്പിൽ വീട്ടിൽ വഹാബ്, രായംമരക്കാർ വീട്ടിൽ ഫൈസൽ എന്നിവരുടെ കുടുംബത്തെയാണ് മാറ്റി പാർപ്പിച്ചത്. ഇവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും നഗരസഭ ഒരുക്കിയതായി നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അറിയിച്ചു.