ഗുരുവായൂർ: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തത്വശാസ്ത്ര പണ്ഡിതനും സാമൂഹ്യ പരിഷ്കർത്താവും ആർ.എസ്.എസ് പ്രചാരകനുമായിരുന്ന സ്വർഗ്ഗീയ മാധവ്ജിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ ചേർന്ന പരിപാടി വി.കെ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ല സംഘ ചാലക് ഡോ.നന്ദകുമാർ അധ്യക്ഷത വഹിച്ചു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, സി ചന്ദ്രശേഖരൻ തലശ്ശേരി, മൂന്നൂലം നീലകണ്ഠൻ നമ്പൂതിരി, ഡോ. നാരായണൻ ഭട്ടതിരിപ്പാട് എന്നിവർ സംസാരിച്ചു.