Sunday, February 22, 2026

മഴക്കാല മുന്നൊരുക്കം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

തൃശൂർ: മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മഴക്കെടുതി നേരിടുന്നതിന് എല്ലാ വകുപ്പ് തലങ്ങളിലും ഒരുക്കങ്ങൾ പൂര്‍ത്തിയായതായി യോഗം വിലയിരുത്തി. അടിയന്തര സാഹചര്യത്തിൽ ക്യാമ്പുകൾ, ഷെൽട്ടറുകൾ, ക്വിക് റെസ്പോൺസ് ടീം എന്നിവ സജ്ജമാണ്. ഡ്രെയിനേജ് വൃത്തിയാക്കൽ, വിവിധ റോഡ് നിർമാണം എന്നിവ പുരോഗമിക്കുകയാണ്. ജില്ലയിലെ വിവിധ ഡാമുകളുടെ നിലവിലെ സ്ഥിതിയും യോഗത്തിൽ അവലോകനം ചെയ്തു.ആദിവാസി മേഖലകളിൽ ഭക്ഷണ കിറ്റ് വിതരണം ഉടൻ പൂർത്തിയാക്കും. മഴ തുടങ്ങുന്നതോടെ  മുൻകരുതലോടെ പ്രവർത്തിക്കണം എന്ന് ഉദ്യോഗസ്ഥർക്ക്  നിർദ്ദേശം നൽകി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, സബ് കളക്ടർ അഖിൽ വി മേനോൻ, ഡെപ്യൂട്ടി കളക്ടർ (ഡി.എം) സ്മിതാ റാണി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments