Wednesday, June 11, 2025

‘മകൾക്ക് ഒരു മരം പദ്ധതി’; മമ്മിയൂർ സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ് പൈലറ്റ് പ്രൊജക്ട് സമർപ്പിച്ചു

ഗുരുവായൂർ: മമ്മിയൂർ സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ  പെൺകുട്ടികളുടെ ശാക്തീകരണ സംരംഭമായ ‘മകൾക്ക് ഒരു മരം’ പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് സമർപ്പണവും ആദ്യ മരം നടീലും  സംഘടിപ്പിച്ചു. നഗരസഭ  കൗൺസിലർ ജ്യോതി രവീന്ദ്രനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമിഹരിനാരായണൻ പദ്ധതി വിശദീകരണം നടത്തി. അടുത്ത ആറ് മാസത്തിനുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു ലക്ഷം ചന്ദനതൈകൾ സംസ്ഥാനത്ത് വിതരണം ചെയ്യും. മരം നടുന്നതിനും പരിപാലിക്കുന്നതിനുമുള്ള എല്ലാ സാങ്കേതിക സഹായങ്ങളും സായി സഞ്ജീവനി ട്രസ്റ്റ് സൗജന്യമായി നൽകും. സാമൂഹ്യപ്രവർത്തകൻ കൃഷ്ണ ദാസ്  ഒറ്റപ്പാലം  മുഖ്യ പ്രഭാഷണം നടത്തി. ടി.എം ബാബുരാജ്, പരിസ്ഥിതി സംവിധായകൻ വിജീഷ് മണി, സജീവൻ നമ്പിയത്ത്, മോഹൻദാസ് ചേലനാട്, അഡ്വ. മുള്ളത്ത് വേണുഗോപാൽ , സായി ശ്രീ മേനോൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments