ഗുരുവായൂർ: തൈക്കാട് സെന്ററിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ബൈക്ക് യാത്രികൻ പുവ്വത്തൂർ സരയു വീട്ടിൽ സോമനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.50 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ടസ് ആംബുലൻസ് പ്രവർത്തകർ ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.