കടപ്പുറം: വട്ടേക്കാട് സർവ്വീസ് സഹകരണ ബാങ്ക് പരാധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ബാങ്കിൻ്റെെ നേതൃത്വത്തിൽ അനുമോദനവും ആദരവും സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് പി.വി അഫ്സൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് പി.ബി ബിൻഷർ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ പി.കെ നിഹാദ്, അഷറഫ് തോട്ടുങ്ങൽ, ആർ.വി റഫീഖ്, ഹഫ്നാ ഷഫീഖ്, നജില നജീബ്, ബാങ്ക് ജീവനക്കാരായ ദിൽസത്ത്, സൈലേഷ് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ഇൻചാർജ് ടി.എസ് സൗമ്യ സ്വാഗതവും അക്കൗണ്ടൻ്റ് എൻ.കെ പ്രസാദ് നന്ദിയും പറഞ്ഞു. ഉന്നത മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളായ ഫാത്തിമ ഷെറിൻ, സനാ മുസ്തഫ, ഇസ മുസ്തഫ, ഫിസ അഷറഫ്, കെ.എ. അറഫ, ദിൽന സലീം, അൻഷാദ് അബൂബക്കർ, മുഹമ്മദ് നെജിൽ, ഫിദ അഫ്സൽ എന്നിവരെയാണ് അനുമോദിച്ചത്.
