ഗുരുവായൂർ: സി.പി.ഐ ഗുരുവായൂർ മണ്ഡലം സമ്മേളന പ്രചരണാർത്ഥം എ.ഐ.വൈ.എഫ് ഗുരുവായൂർ മണ്ഡലം കമ്മറ്റി കളിയാണ് ലഹരി, ജീവിതമാണ് ലഹരി എന്ന മുദ്രവാക്യവുമായി ജേക്കബ് മെമ്മോറിയൽ സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡണ്ട് ബിനോയ് ഷബീർ ഉദ്ഘാടനം ചെയ്തു. സമാപനം സമ്മനദാന ഉദ്ഘാടനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് നിർവഹിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം ജോയിന്റ് സെക്രട്ടറി വിവേക് സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സന്തോഷ് അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ കമ്മറ്റി അംഗം സി.വി ശ്രീനിവാസൻ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ബിനീഷ് ചില്ലിക്കൻ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ജ്യോതിരാജ്, നഗരസഭ വൈസ് ചെയർമാൻ അനീഷ്മ ഷനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ എ.എം ഷെഫീർ തുടങ്ങിയവർ സംസാരിച്ചു. ടൂർണമെൻ്റിൽ ടീം യൂണിറ്റി ഏങ്ങണ്ടിയൂർ ജേതാക്കളായി.