ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ 27ാം വാർഡ് സി.പി.എം തിരുവെങ്കിടം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലോത്സവം സംഘടിപ്പിച്ചു. സി.പി.എം. ലോക്കൽ സെക്രട്ടറി കെ.ആർ സൂരജ് ഉദ്ഘാടനം ചെയ്തു. അജിത്ത് ഗുരുവായൂർ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.എം രതീഷ് സ്വാഗതം പറഞ്ഞു. ബാലകൃഷ്ണൻനായർ, അംഗൻവാടി അധ്യാപിക വിജയലക്ഷ്മി എന്നിവരെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ.എൻ രാജേഷ്, ഉണ്ണി വാറണാട്ട്, രാജേഷ് പാലിയത്ത് എന്നിവർ സംസാരിച്ചു.