Sunday, June 1, 2025

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ വിജയികൾക്ക് ചാവക്കാട് നഗരസഭ 26-ാം  വാർഡിന്റെ അനുമോദനം

ചാവക്കാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചാവക്കാട് നഗരസഭ 26-ാം  വാർഡിന്റെ നേതൃത്വത്തിൽ അനുമോദനവും 107-ാം നമ്പർ അംഗൻവാടിയിൽ നിന്നും വിരമിക്കുന്ന ഹെൽപ്പർക്ക് യാത്രയയപ്പും നൽകി. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ  മുഖ്യതിഥിയായി. വിരമിക്കുന്ന ഹെൽപ്പർ പ്രേമക്ക് ഉപഹാരം നൽകി. അക്ഷര ലോകത്തേക്ക് പ്രവേശിക്കുന്ന കുരുന്നുകളുടെ പ്രവേശനോത്സവവും നടത്തി. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്, മുൻ കൗൺസിലർ എ.എ മഹേന്ദ്രൻ, ഡോ.മധുസൂദനൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ വി.വി ദീപ, പൊതുപ്രവർത്തകരായ  കെ.കെ സുഗുണൻ, പി.പി നാരായണൻ എന്നിവർ സംസാരിച്ചു. അങ്കണവാടി അധ്യാപിക പി.ആർ ഷീല സ്വാഗതവും സി.ഡി.എസ് അംഗം കെ.ജി സ്മിത നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments