ഗുരുവായൂർ: ബാലസംഘം മാണിക്കത്തുപടി യൂണിറ്റിന്റെ നേതൃത്വത്തിൽ ബാലോത്സവം സംഘടിപ്പിച്ചു. സി.പി.എം ഗുരുവായൂർ ലോക്കൽ സെക്രട്ടറി കെ.ആർ സൂരജ് ഉദ്ഘാടനം ചെയ്തു. സംകഘാട സമിതി ചെയർമാൻ സി. ശങ്കർ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുളള സ്പോട്സ് കിറ്റ് വിതരണം ജില്ല ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സി സുമേഷ് നിർവ്വഹിച്ചു. പഠനോപകരണ വിതരണവും നടന്നു.എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ,കായിക പ്രതിഭകൾ എന്നിവരെ അനുമോദിച്ചു. ബാലസംഘം ഏരിയ കോഡിനേറ്റർ പ്രജിൽ അമൻ, വാർഡ് കൗൺസിലർ പി.വി മധു, ഗുരുവായൂർ നഗരസഭ മുൻ ചെയർപേഴ്സൺ വി.എസ് രേവതി, നോവലിസ്റ്റ് മുണ്ടറക്കോട് ചന്ദ്രശേഖരൻ, ബാലസംഘം ഏരിയ പ്രസിഡന്റ് താര ഇസ്മയിൽ, വില്ലേജ് കമ്മിറ്റി പ്രസിഡന്റ് റിയ ഒറെനസ്, സെക്രട്ടറി അഭിജിത്ത് രാജ്, സി.ഡി.എസ് ചെയർപേഴ്സൺ അമ്പിളി ഉണ്ണികൃഷ്ണൻ, ബാലസംഘം യൂണിറ്റ് സെക്രട്ടറി ശ്രേയസ്, പ്രസിഡന്റ് ഹിരൺമയി, വില്ലേജ് കമ്മിറ്റി കോഡിനേറ്റർ ശ്യാം പെരുമ്പിലാവിൽ, ഉണ്ണി വാറനാട്ട് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.ആർ ബാഹുലേയൻ സ്വാഗതവും ട്രഷറർ കെ.എ തോമസ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.