Sunday, January 11, 2026

മത്സ്യത്തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം; ചാവക്കാട് സ്വാ​ഗത സംഘം തുറന്നു

ചാവക്കാട്: ചാവക്കാട് നടക്കുന്ന  മത്സ്യത്തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാ​ഗതസംഘം തുറന്നു. ചാവക്കാട് സെന്ററിൽ പ്രവർത്തനമാംരഭിച്ച ഓഫീസ് സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി യു.പി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്വാ​ഗത സംഘം ചെയർമാൻ ടി.ടി ശിവദാസ്  അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ന​ഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, യൂണിയൻ ജില്ല സെക്രട്ടറി എൻ.കെ അക്ബർ എം.എൽ.എ, ചാവക്കാട് നഗരസഭ ചെയർപേർസൺ ഷീജ പ്രശാന്ത്, സി.ഐ.ടി.യു ചാവക്കാട് ഏരിയ സെക്രട്ടറി എ.എസ് മനോജ്, യൂണിയൻ ജില്ലാ പ്രസിഡണ്ട് പി.എ രാമദാസ്, എ.എച്ച് അക്ബർ, മാലിക്കുളം അബ്ബാസ്, പി.എസ് അശോകൻ, ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയം​ഗം കെ.എം അലി,  ജില്ല വൈസ് പ്രസിഡണ്ട് ടി.എം ഹനീഫ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments