ഗുരുവായൂർ: തൃശ്ശൂർ ജില്ലയിലെ നഗരസഭാ കൗണ്‍സിലര്‍മാരും ജീവനക്കാരും മാറ്റുരച്ച നഗരസഭാ ക്രിക്കറ്റ് ലീഗ് സീസൺ 10ല്‍ ഗുരുവായൂര്‍ നഗരസഭ റണ്ണേഴ്സ് അപ്പായി.. ജില്ലയിലെ 8 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിൽ കുന്നംകുളം നഗരസഭയാണ് ഫൈനലിൽ ഗുരുവായൂരിനെ പരാജയപ്പെടുത്തിയത്. അവസാനത്തെ രണ്ടു പന്തുകള്‍ ശേഷിക്കേയാണ് കുന്നംകുളം വിജയിച്ചത്. ഗുരുവായൂര്‍ നഗരസഭ ജീവനക്കാരായ പി.ബി കൃഷ്ണകുമാർ ടൂര്‍ണമെന്റില്‍ മികച്ച ബാറ്റർ, വിക്കറ്റ് കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. എം.എം അനൂപ് മികച്ച ബൗളറായും പി.ആർ വിനയന്‍ മികച്ച ഓൾറൗണ്ടറായും നേട്ടങ്ങൾ കരസ്ഥമാക്കി.