ഗുരുവായൂർ: കവി കുഞ്ഞുണ്ണി മാഷിന്റെ 98-ാം ജയന്തി ആഘോഷവും പുരസ്കാര സമർപ്പണവും നടന്നു. ഈ വർഷത്തെ പുരസ്കാരം കവി രാധാകൃഷ്ണൻ കാക്കശ്ശേരിക്ക് റിട്ടയേഡ് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് കെ.കെ ശശിധരൻ നമ്പ്യാർ സമ്മാനിച്ചു. വേദിക സാംസ്കാരിക സമിതിയും കുഞ്ഞുണ്ണി മാഷ് സാഹിത്യ വേദിയും സംയുക്തമായി പരിപാടി സംഘടിപ്പിച്ചത്. പ്രസിഡണ്ട് സജീവൻ നമ്പിയത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വായനയ്ക്ക് മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും നൽകി. കവി ഗുരുവായൂർ കൃഷ്ണൻകുട്ടി, കവി കെ ദിനേശ് രാജ, ഗുരുവായൂർ മുൻസിപ്പാലിറ്റി മുൻ ചെയർപേഴ്സൺ എം രതി ടീച്ചർ, തോന്നലല്ലൂർ രാഹുൽ, സേതു പാലിയത്ത് എന്നിവർ സംസാരിച്ചു.