Sunday, May 11, 2025

സി.പി.ഐ ഒരുമനയൂർ ലോക്കൽ സമ്മേളനം സമാപിച്ചു; രാജേഷ് ഒരുമനയൂർ സെക്രട്ടറി 

ഒരുമനയൂർ: സി.പി.ഐ ഒരുമനയൂർ ലോക്കൽ സമ്മേളനം സമാപിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യുട്ടിവ് അംഗം എൻ.കെ സുബ്രമുഹ്ണ്യൻ, മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീർ,  പി.കെ രാജേശ്വരൻ, ഐ.കെ ഹൈദ്രാലി, ഗീത രാജൻ  എന്നിവർ സംസാരിച്ചു. മനോജ് പൂവുന്തറ, എം.പി നൈഷാം എന്നിവരടങ്ങുന്ന പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു. സെക്രട്ടറിയായി രാജേഷ് ഒരുമനയൂരിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ആർ.കെ  ഷിജിലിനെയും തിരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments