ഗുരുവായൂർ: മയക്കുമരുന്നിനെതിരെ നടത്തുന്ന ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി “ജീവിതമാണ് ലഹരി” എന്ന സന്ദേശവുമായി കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസ്സോസിയേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കുന്നതിനും ജീവനക്കാർക്കും പൊതുജനങ്ങൾക്കും ജാഗ്രത നിർദ്ദേശം നൽകുന്നതിനും വേണ്ടി പുറത്തിറക്കിയ പ്രചരണ പോസ്റ്റർ ഗുരുവായൂരിൽ പ്രകാശനം ചെയ്തു. എക്സൈസ് സബ്ബ് ഇൻസ്പെക്ടർ സുദർശൻ പ്രകാശന കർമ്മം നിർവഹിച്ചു. പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ സി ബിജുലാൽ, ജി.കെ പ്രകാശ്, രവീന്ദ്രൻ നമ്പ്യാർ, എൻ.പി അഷ്റഫ്, രാജേഷ് ഗോകുലം, സന്തോഷ്, സിദിഖ് അമീൻ, സിജോ, ചന്ദ്രബാബു, ഷാജഹാൻ എന്നിവർ സംസാരിച്ചു.