ഗുരുവായൂർ: കേരള പ്രവാസി സംഘം തൈക്കാട് മേഖല 24-ാം വാർഡ് യൂണിറ്റ് സമ്മേളനം സമാപിച്ചു. സി.ജെ. ബേബിയുടെ വസതിയിൽ നടന്ന സമ്മേളനത്തിൽ ഏരിയ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം ഹക്കീം അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പി.എസ്.അശോകൻ (സെക്രട്ടറി), എ.എൻ ജോസഫ് (പ്രസിഡൻ്റ്), എ.ജെ ബോണി, എൻ.എൻ. ജോതിഷ് (വൈസ് പ്രസിഡൻ്റുമാർ), പി.കെ ഹരിദാസൻ, ചേലക്കൽ ചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ) സി.എ രാജൻ (ട്രഷറർ), ചന്ദ്രഹാസൻ, ജയിംസ് മാസ്റ്റർ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.