Sunday, April 27, 2025

ഗുരുവായൂർ ജനസേവാ ഫോറം സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ ജനസേവാ ഫോറത്തിന്റെ നേതൃത്വത്തിൽ “ജോതിർഗമയ” പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ  ഫ്രീഡം ഹാളിൽ  ഐ.എം.എ സോഷ്യൽ സെകൂരിറ്റി സ്വ്‌കീം സെക്രട്ടറി ഡോ. ആർ.വി ദാമോദരൻ,ക്യാമ്പ് ഫോറം ഉപദേശ സമിതി അംഗം ഡോ. കെ എം പ്രേംകുമാർ എന്നിവർ ചേർന്ന്  ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ജനസേവ ഫോറം പ്രസിഡണ്ട് എം.പി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ കെ.പി.എ റഷീദ്, ശോഭ ഹരിനാരായണൻ, സി.എസ് സൂരജ് എന്നിവർ മുഖ്യാതിഥികളായി. ഡോ.വി അച്ചുതൻ കുട്ടി ആമുഖപ്രസംഗം നടത്തി. വി.പി മേനോൻ, ശാന്ത വാര്യർ, വിദ്യാസാഗരൻ, ബാലൻ വാറണാട്ട്, പി.ആർ സുബ്രമണ്യൻ, ഹരി എം വാരിയർ, പാർവ്വതി എസ് വാര്യർ, ഇന്ദിരാവിജയൻ എന്നിർ സംസാരിച്ചു. തൃശൂർ ജനറൽ ആശുപത്രി നേത്ര പരിശോധന വിഭാഗം അസിസ്റ്റന്റ് സർജൻ ഡോ.എ.സി രഘു നേത്ര പരിശോധനാ  ബോധവൽക്കരണ ക്ലാസെടുത്തു. രോഗികൾക്ക് ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ എന്നിവ ഗുരുവായൂർ മൊസെസ് മെഡിക്കൽ ലാബറട്ടറി സൗജന്യ പരിശോധനയും നൽകി.  മുരളി പുറപ്പടിയത്ത്, ഒ.ജി രവീന്ദ്രൻ, പി.എം വസന്തമണി, കെ.പി നാരയണൻ നായർ. വി.എസ് രേവതി, എം.പി ശങ്കരനാരായണൻ, പ്രീത മുരളി, ഇന്ദിര കരുണാകരൻ, അജിത ഗോപാലകൃഷ്ണൻ, നിർമ്മല നായ്കത്ത് , ഇ.ആർ ഗോപിനാഥൻ, ശിവദാസ് താമരത്ത്, ബിനി ബാബുരാജ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments