ഗുരുവായൂർ: വിജ്ഞാനകേരളം തൊഴിൽ പൂരത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭയിൽ മെഗാ ജോബ് ഫെയർ തൊഴിൽ ലഭിച്ചവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. നഗരസഭ കോൺഫറൻസ് ഹാളിൽ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ.എം ഷഫീർ, ശൈലജ സുധൻ, നഗരസഭ സൂപ്രണ്ട് നൗഷാദ്, ശ്യാംകുമാർ, ദുൽഫാർ, ഷാഹിന ഷെരീഫ്, ദിവ്യ വിനീഷ്, ദീപ തുടങ്ങിയവർ സംസാരിച്ചു.