ഗുരുവായൂർ: പഹൽഗാം ഭീകരാക്രമണത്തിൽ കൊലചെയ്യപ്പെട്ടവർക്ക് ദീപം തെളിയിച്ച് ഗുരുവായൂരിൽ മതഭീകരതക്കെതിരെ ബി.ജെ.പിയുടെ ആദരാഞ്ജലി. ബി.ജെ.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ ചടങ്ങ് ബി.ജെ.പി തൃശൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ടി.വി വാസുദേവൻ സ്വാഗതവും സുജയൻ മാമ്പുള്ളി നന്ദിയും പറഞ്ഞു. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നടന്ന പരിപാടിയിൽ മനീഷ് കുളങ്ങര, കെ.സി രാജു, ഷാജി തൃപ്പറ്റ്, ശാന്തി സതീശൻ, ജിഷാദ് ശിവൻ, പ്രസന്നൻ വലിയപറമ്പിൽ, ജിതുൻ ലാൽ, പ്രദീപ് പണിക്കശ്ശേരി, ഇ.യു രാജഗോപാൽ, ശ്രീജിത്ത് ചന്ദ്രൻ, ദീപക് തിരുവെങ്കിടം, സിബീഷ് പാക്കത്ത്, മനോജ് പൊന്നുപറമ്പിൽ എന്നിവർ പങ്കെടുത്തു.