ചാവക്കാട്: തീരദേശവാസികളുടെ ജീവനും സ്വത്തിനും വിലകൽപ്പിക്കാത്ത ഒരു പദ്ധതിയും നടപ്പിലാക്കില്ലന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ് പറഞ്ഞു.കടൽ മണൽ ഖനനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന തീരദേശ സമരയാത്രയുടെ മുന്നോടിയായി യു.ഡി.എഫ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം മണ്ഡലം ട്രഷറർ ലത്തീഫ് പാലയൂർ അദ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.വി ഷാനവാസ്, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ചിറമ്മൽ, കെ നവാസ് തുടങ്ങിയവർ സംസാരിച്ചു. എൻ.കെ റഹീം, എം.എസ് മുസ്തഫ, സാലിഹ് മണത്തല, കെ.എസ് സന്ദീപ്, കെ.വി ലാജുദ്ദീൻ, ടി.എം ഷാജി, സബാഹ് താഴത്ത്, കെ.എം റിയാസ്, ഹാഷിം മാലിക്ക് തുടങ്ങിയവർ പങ്കെടുത്തു. കെ.വി യൂസഫ് അലി സ്വാഗതവും പി.എം അനസ് നന്ദിയും പറഞ്ഞു.