ഗുരുവായൂർ: തൈക്കാട് ഫാർമേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിഷുവിന് ജൈവ വെള്ളരി വിളവെടുപ്പ് നടത്തി. കോയമ്പത്തൂർ റിട്ടയേർഡ് സീനിയർ മെഡിക്കൽ ഓഫീസർ ബാലകൃഷ്ണൻ ആണെടത്ത് ഉദ്ഘാടനം ചയ്തു. ക്ലബ് പ്രസിഡന്റ് കെ.എസ് മനോജ് കുമാർ അദ്യക്ഷത വഹിച്ചു. കെ.പി.എ റഷീദ്, കെ.പി ഉദയൻ, പി മുരളീധര കൈമൾ, സ്റ്റീഫൻ ജോസ്, ഷീജ ഗുരുവായൂർ, പ്രിയ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.