Wednesday, April 30, 2025

‘ശുചിത്വ സാഗരം സുന്ദര തീരം’; കടപ്പുറം അഴിമുഖം ശുചീകരിച്ചു

കടപ്പുറം: സംസ്ഥാന സർക്കാരിന്റെ ‘ശുചിത്വ സാഗരം സുന്ദര തീരം’ രണ്ടാംഘട്ടം ഏകദിന പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞത്തിന്റെ ഭാഗമായി കടപ്പുറം അഴിമുഖം ശുചീകരിച്ചു. അഴിമുഖം മുതൽ മുനക്കകടവ് വരെയാണ് ശുചീകരണം നടത്തിയത്. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി അദ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സെമീറ ഷെരീഫ്, ഫിഷറീസ് ഉദ്യോഗസ്ഥൻ സുലൈമാൻ, കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥ മിനി, ഹരിതകർമ്മ സേന അംഗങ്ങൾ, മത്സ്യതൊഴിലാളികൾ,രാഷ്ട്രീയ പ്രതിനിധികൾ പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments