കടപ്പുറം: ആറങ്ങാടി ഉപ്പാപ്പ ജുമാ മസ്ജിദ് കമ്മിറ്റി ഓഫീസ് കുത്തി ത്തുറന്ന് കവർച്ച. ഓഫീസിന്റെ വാതിലുകൾ പൊളിച്ച് ഓഫീസിനകത്ത് കടന്ന മോഷ്ടാവ് ഒരു ലക്ഷത്തോളം രൂപ പകർന്നു. ഇന്ന് പുലർച്ചയാണ് മോഷണം നടന്നിട്ടുള്ളത്. ഇന്ന് രാവിലെയാണ് മോഷണ വിവരം അറിയുന്നത്. മോഷണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന വെട്ടുകത്തി സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കമ്മിറ്റി ഭാരവാഹികൾ ചാവക്കാട് പോലീസിൽ പരാതി നൽകി.