ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ.വി കബീർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി രവീന്ദ്രൻ, ഇ.ടി ഫിലോമിന ടീച്ചർ, മെമ്പർമാരായ കെ.ജെ ചാക്കോ, നഷ്‌റ മുഹമ്മദ്, സിന്ധു അശോകൻ, ആരിഫ ജുഫൈർ, പഞ്ചായത്ത് സെക്രട്ടറി പീതാംബരൻ, ഹെഡ് ക്ലർക് അനു അജയൻ എന്നിവർ സംസാരിച്ചു.