ചാവക്കാട്: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് തല പ്രഖ്യാപനത്തിൽ മികച്ച ഹരിത വായന ശാലയായി ഇരട്ടപ്പുഴ ഉദയാ വായനശാലയെ തിരഞ്ഞടുത്തു. വായനശാല പ്രസിഡന്റ് ആച്ചി ബാബു, വൈസ് പ്രസിഡന്റ് സതീഭായ്, സെക്രട്ടറി വലിദ് തെരുവത്ത്, ജോയിന്റ് സെക്രട്ടറി സി സുബൈർ, ലൈബ്രറേറിയൻ ജയദേവി എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.