Thursday, April 3, 2025

ലഹരിക്കെതിരെ ആർത്തറയിൽ തായ്‌ക്കോണ്ടോ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും

പുന്നയൂർക്കുളം: വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ യുവതി യുവാക്കളെ പ്രാപ്തമാക്കുന്നതിന് വേണ്ടി “തായ്‌ക്കോണ്ടോയാണ് ലഹരി” എന്ന സന്ദേശം ഉയർത്തി ലഹരി വിരുദ്ധ റാലിയും സൗജന്യ അവധിക്കാല തായ്‌ക്കോണ്ടോ പരിശീലന ക്യാമ്പും  അഭ്യാസപ്രകടനവും ഏപ്രിൽ നാലിന് ആൽത്തറ സെന്ററിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പുന്നയൂർക്കുളത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആൽത്തറ കേജ് സ്പോട് തായ്‌ക്കോണ്ടോ സ്പോർട്സ് കൾച്ചറൽ എജുക്കേഷൻ നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രിൽ 4ന് വൈകിട്ട് 3 30ന് ആൽത്തറ സെന്ററിൽ വച്ച് നടത്തുന്ന പരിപാടി പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഷീർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ മുഖ്യാതിഥിയായിരിക്കും. വടക്കേക്കാട് എസ്.എച്ച്.ഒ അനിൽ കുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തും. പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി ഗോപാലൻ, വ്യാപാരി വ്യവസായി ഏകോപനസമ്മതി ആൽത്തറ യൂണിറ്റ് പ്രസിഡണ്ട് ലുക്കോസ് തലക്കോട്ടൂർ, അറക്കൽ ഉമ്മർ മാസ്റ്റർ, സജീവ് കരുമാലിക്കൽ തുടങ്ങിയവർ സംബന്ധിക്കും. വൈകിട്ട് 7 മണിക്ക് വടക്കേ പുന്നയൂർ ജി.എം.എൽ.പി സ്കൂൾ അങ്കണത്തിൽ സൗജന്യ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനവും നൂറിൽപരം തായ്‌ക്കോണ്ടോ കായിക താരങ്ങളെ അണിനിരത്തി ലഹരി വിരുദ്ധ സന്ദേശ റാലിയും മെഗാ തായ്‌ക്കോണ്ടോ പ്രദർശനവും നടത്തും. മാനേജിംഗ് ഡയറക്ടർ ബഷീർ താമരത്ത്‌, ഡയറക്ടർ അഭിഷിറാ ബഷീർ,  ക്ലബ്ബ് പ്രസിഡണ്ട് ലൂബ്നാ നസീർ, ജിഷ്ന ഉണ്ണികൃഷ്ണൻ, കെ എ അസ്ലാം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments