Thursday, April 3, 2025

വടക്കേക്കാട് പഞ്ചായത്തിൽ മാലിന്യമുക്ത ശുചിത്വ പ്രഖ്യാപന സദസ്സ് സംഘടിപ്പിച്ചു

വടക്കേക്കാട്: വടക്കേക്കാട് ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് തല മാലിന്യമുക്ത ശുചിത്വ പ്രഖ്യാപന സദസ്സ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം.കെ നബീൽ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ കെ.വി റഷീദ് സ്വാഗതം  പറഞ്ഞു. വടക്കേക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൽസി ബാബു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രുഗ്മ്യ സുധീർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് കെ ഖാലിദ് പനങ്ങാവിൽ എന്നിവർ സംസാരിച്ചു.  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  എം ബി രാജേഷിന്റെ തൽസമയ പ്രഖ്യാപനം സംപ്രേഷണം ചെയ്തു. വടക്കേക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിത രാമൻ മാലിന്യമുക്ത പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.  മാലിന്യമുക്ത പ്രഖ്യാപനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചവർക്കുള്ള അവാർഡ് പ്രഖ്യാപനവും അവാർഡ് വിതരണവും നടത്തി. മികച്ച സ്വകാര്യ സ്ഥാപനമായി കെ.പി നമ്പൂതിരീസ് ഓഡിറ്റോറിയവും മികച്ച വാർഡായി  14-ാ വാർഡും മികച്ച റസിഡന്റ് അസോസിയേഷനായി മന്ദാരം റസിഡന്റ് അസോസിയഷനേയും, മികച്ച ഹരിത വായനശാലയായി പ്രകാശ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിനെയും, മികച്ച ഹരിത പൊതുയിടമായി അണ്ടിക്കോട് കടവിനെയും മികച്ച ഹരിത വിദ്യാലയമായി ഐ.സി.എ സ്കൂളിനെയും, മികച്ച ഹരിത കർമസേന കൂട്ടമായി തേജസിനേയും തിരഞ്ഞെടുത്തു. മാലിന്യമുക്ത ശുചിത്വ പ്രഖ്യാപനത്തിനോടൊപ്പം തന്നെ ബയോ ബിന്നുകളുടെ ഉദ്ഘാടനവും ഹരിത കർമ്മ സേന അംഗങ്ങളുടെ യൂണിഫോം വിതരണവും നടത്തി. മാലിന്യ മുക്ത സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട് തിരുവളയന്നൂർ സ്കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, കുടുംബശ്രീ അംഗങ്ങളുടെ തിരുവാതിരക്കളി, ശുചിത്വ പ്രതിജ്ഞയും നായരങ്ങാടി സെൻ്ററിലേക്ക് ശുചിത്വ സന്ദേശ ജാഥയും സംഘടിപ്പിക്കുകയു ചെയ്തു. പഞ്ചായത്ത് മെമ്പർമാരും, ജീവനക്കാരും പങ്കെടുത്തു. വടക്കേക്കാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി കെ.എസ് ഫ്രെഡി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments