ഗുരുവായൂർ: കേരള സർക്കാരിന്റെ കേരള നോളജ് എക്കണോമി മിഷൻ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ സംഘടിപ്പിച്ച ജോബ് സ്റ്റേഷൻ ഉദ്ഘാടനവും നഗരസഭ ആക്ഷൻ പ്ലാൻ തയ്യാറാക്കലും കേരള നോളഡ്ജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ. പി .എസ് ശ്രീകല നിര്‍വ്വഹിച്ചു. നഗരസഭ ചെയർമാന്‍ എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എം ഷെഫീര്‍, ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, എ സായിനാഥൻ മാസ്റ്റർ, കൗണ്‍സിലര്‍ കെ.പി ഉദയൻ എന്നിവർ സംസാരിച്ചു. കൗൺസിലർമാർ, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ, നഗരസഭ ജനറൽ സൂപ്രണ്ട് ആർ അനിൽകുമാർ, കുടുംബശ്രീ ചെയർ പേഴ്സൺമാർ, കുടുംബ ശ്രീ പ്രവർത്തകർ, ജില്ലാ റിസോഴ്സ് പേഴ്സൺ മാർ, എൽ.ആർ.പിമാർ, കുടുംബശ്രീ കമ്മ്യൂണിറ്റി അംബാസിഡർമാർ, ഗുരുവായൂർ നഗരസഭയിൽ ചാർജുള്ള കെ-ഡിസ്ക് കോർഡിനേറ്റർ ടി ജൂൽഫർ, മറ്റു ജീവനക്കാർ, സി.ഡി.എസ് മെമ്പർമാർ, വാർഡ് തല ആർ.പി.മാർ എന്നിവർ പങ്കെടുത്തു. എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ വി.എസ് ദീപ നന്ദി പറഞ്ഞു.