ഗുരുവായൂർ: മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കായി മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മോഹൻലാൽ ആരാധകൻ്റെ വഴിപാട്. മോഹൻലാൽ ആരാധകനു ഗുരുവായൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഒ.വി രാജേഷാണ് മമ്മൂട്ടിക്കായി പൂജകള്‍ നടത്തിയത്. മൃത്യുഞ്ജയ ഹോമം, കൂവളമാല, ധാര മഹാശ്രീരുദ്രം, പിന്‍വിളക്ക്, മുൻവിളക്ക് എന്നിവയായിരുന്നു വഴിപാടുകൾ. മുഹമ്മദ്കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് വഴിപാടുകള്‍ ശീട്ടാക്കിയത്. രണ്ട് ദിവസം മുമ്പ് മോഹന്‍ലാല്‍ മമ്മൂട്ടിക്കായി ശബരിമലയില്‍ വഴിപാടുകള്‍ നടത്തിയിരുന്നു.