ചാവക്കാട്: ചാവക്കാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വാസവ വെജിറ്റബിൾസ് ഫ്രൂട്ട്സ് ആൻ്റ് ജ്യൂസ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്ക് ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലയിൽ ഉത്പാദിപ്പിച്ച ജൈവ പച്ചക്കറികളും ഇവിടെ ലഭ്യമാണ്. ചാവക്കാട് മേഖലയിൽ ജൈവ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്ന കർഷകൻ രാജേഷ് ഒരുമനയൂരിന്റെ നേതൃത്വത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
