ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കുടുംബമായ തേലമ്പറ്റ മനയിലെ അന്തർജ്ജനങ്ങൾ അവതരിപ്പിച്ച തിരുവാതിര ശ്രദ്ദേയമായി. ഗുരുവായൂരപ്പൻ്റെ ഏഴാം വിളക്ക് ദിനത്തിലാണ് അന്തർജനങ്ങൾ തിരുവാതിരക്കളി അവതരിപ്പിച്ചത്. പതിനെട്ടാം വാർഡ് കൗൺസിലറും തേലമ്പറ്റ കുടുംബാഗവുമായ ശോഭ ഹരിനാരായണൻ, ദീപ, രൂപ, ശ്രീദേവി, സതി, സാവിത്രി, ഉമാദേവി, അദിതി, ഉമ, ഭദ്ര, നന്ദന എന്നിവർ നേതൃത്വം നൽകി.