ഗുരുവായൂർ: ഗുരുവായൂർ നഗരസഭ കോൺഗ്രസ് പൂക്കോട് മണ്ഡലം കമ്മിറ്റി 41-ാം വാർഡിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി. ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ആന്റോ തോമസ് അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് അംഗങ്ങളെ ഷോൾ അണിയിച്ച് ആദരിച്ചു. കൗൺസിലർ കെ.പി.എ റഷീദ്, എം.എഫ് ജോയ്, റെജീന, ടി.എ ഷാജി എന്നിവർ സംസാരിച്ചു. തുടർന്ന് ഇഫ്താർ വിരുന്ന് നടത്തി.