ഗുരുവായൂർ: മമ്മിയൂർ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പുത്തൻപല്ലി എൻ.എസ്.എസ് കരയോഗമന്ദിരത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി രമേഷ് അധ്യക്ഷത വഹിച്ചു. പ്രശസ്ത കാൻസർ രോഗ ചികിത്സ വിദഗ്ധൻ ഡോ: വി.പി ഗംഗാധരൻ ക്ലാസെടുത്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, പി.എസ് വിശ്വനാഥൻ, ആർ വേണുഗോപാൽ, ഒ.കെ നാരായണൻ നായർ തുടങ്ങിയവർ സംസാരിച്ചു.