ചാവക്കാട്: സാർവദേശീയ മഹിള ദിനത്തിൽ കേരള മഹിള സംഘം തൃശ്ശൂർ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടന്ന സെമിനാർ കേരള മഹിള സംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഷീല വിജയകുമാർ ഉൽഘാടനം ചെയ്തു. മഹിള സംഘം ജില്ല കമ്മറ്റി വൈസ് പ്രസിഡൻ്റ് പി.ആർ റോസ്‌ലി അധ്യക്ഷത വഹിച്ചു. സി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീർ, മഹിള സംലം ജില്ല നേതാക്കളായ ജയന്തി സുരേന്ദ്രൻ, സജ്ന പർവീൺ, അനിത രാധാകൃഷ്ണൻ, പ്രീജ സത്യൻ, ലിനി ഷാജി, വിജി സദാനന്തൻ, സിജി ജ്യോതി,ലക്ഷ്മി എന്നിവർ സംസാരിച്ചു. മഹിള സംലം ജില്ല വൈസ് പ്രസിഡൻ്റ് ഗീത രാജൻ സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ് സുമ ജയൻ നന്ദിയും പറഞ്ഞു.