ഒരുമനയൂർ: ആരോഗ്യം ആനന്ദം ക്യാമ്പയിന്റെ ഭാഗമായി ഒരുമനയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ടി ഫിലോമിന അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി രവീന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ ഹസീന അൻവർ, ബിന്ദു ചന്ദ്രൻ, സിന്ധു അശോകൻ എന്നിവർ സംസാരിച്ചു. ഡോ. മർസൂഖ് സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം വിദ്യാസാഗർ നന്ദിയും പറഞ്ഞു. ബോധവൽക്കരണ ക്ലാസ്സും നടന്നു. ഡോ. ശ്രീലക്ഷ്മി, സ്റ്റാഫ് നേഴ്സുമാരായ വി.എം ഷഫ്ന, സി.എ അനുജ, പബ്ലിക് ഹെൽത്ത് നേഴ്സുമാരായ എൻ.എസ് സുമംഗല, വി.വി അജിത, മിഡിൽ ലെവൽ സർവീസ് പ്രൊവൈഡർമാരായ രേഖരാജൻ റിൻസി തോമസ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുഷിജ, ആശ വർക്കർമാർ എന്നിവർ നേതൃത്വം നൽകി.
ഏങ്ങണ്ടിയൂർ ആയിരംകണ്ണി ക്ഷേത്രോത്സവം