ഗുരുവായൂർ: തായ്കോണ്ടോ സംസ്ഥാന അസോസിയേഷന്റെ നേതൃത്വത്തിൽ അസ്മിത ഖേലോ ഇന്ത്യ സിറ്റി ലീഗ് മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ ജില്ലകളിൽ നിന്നായി 100 ൽ പരം പെൺകുട്ടികൾ പങ്കെടുത്തു. അർബൻ ബാങ്ക് ചെയർമാൻ കെ.ഡി വീരമണി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ശോഭ ഹരിനാരായണൻ മുഖ്യാതിഥിയായി. സംസ്ഥാന അസോസിയേഷൻ വൈസ് പ്രസിഡണ്ട് ആന്റോ തോമസ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് അബ്ദുൾ നാസർ, എം.കെ ഷെബിബ്, കെ.എൽ മഹേഷ്, ബഷീർ താമരത്ത് എന്നിവർ സംസാരിച്ചു.