വടക്കേക്കാട്: കേരള സർക്കാരിന്റെ ക്യാൻസർ നിർണയ പരിപാടിയായ ആരോഗ്യം ആനന്ദത്തിന്റെ വടക്കേക്കാട് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. വാക്കേക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ നബീൽ ഉദ്ഘാടനം ചെയ്തു. സ്ത്രീകളിലെ ഗർഭാശയ കാൻസർ, ബ്രസ്റ്റ് കാൻസർ എന്നിവ നേരത്തെ കണ്ടെത്തുന്നതിനായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് അതിൽ നിന്നും സാധ്യതയുള്ളവരെ കണ്ടെത്തുന്നതാണ് പരിപാടിയുടെ ലക്ഷ്യം. പാപ്സ്മിയർ കളക്ഷൻ ക്യാമ്പും പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടി പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജിൽസി ബാബു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി അബ്ദുൾ റഷീദ്, ക്ഷേമ കാര്യം സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ രുഗ്മ്യ സുധീർ എന്നിവർ പങ്കെടുത്തു. വടക്കേക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ വെച്ച് നടന്ന ക്യാമ്പിന് ഗൈനക്കോളജിസ്റ്റ് ഡോക്ടർ ശ്രീകല നേതൃത്വം നൽകി. പുന്നയൂർകുളം ശാന്തി ഹോസ്പിറ്റലിന്റെ സൗജന്യ സേവന സഹകരണത്തോട് കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. മുപ്പതോളം സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു പരിശോധനകായി അയച്ചിട്ടുണ്ട്. വടക്കേക്കാട് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ നിത നന്ദിയും പറഞ്ഞു. ഹെൽത്ത് സൂപ്പർവൈസർ ബിജോഷ്, ഹെൽത്ത് ഇൻ സ്പെക്ടർ പി ജി അശോകൻ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ സുജിത്ത്, അൻവർ ഷരീഫ് എന്നിവർ നേതൃത്വം നൽകി.