Saturday, March 15, 2025

ഗുരുവായൂർ ദേവസ്വം പൂന്താനം ദിനാഘോഷം; സാഹിത്യ സെമിനാർ സംഘടിപ്പിച്ചു

ഗുരുവായൂർ: അദ്വൈതത്തെ സാമാന്യ വത്കരിച്ച മഹാകവിയാണ് പൂന്താനമെന്ന്  സാഹിത്യകാരൻ സി രാധാകൃഷ്ണൻ. ഗുരുവായൂർ ദേവസ്വം പൂന്താനദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണ ജനങ്ങൾക്ക് മനസിലാകുന്ന കാവ്യഭാഷ സൃഷ്ടിക്കാൻ പൂന്താനത്തിന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പൂന്താനത്തിന്റെ ഭക്തി ഏകാഗ്രത ആണെന്ന് സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ച ഡോ.പി.മുരളി അഭിപ്രായപ്പെട്ടു. പൂന്താനത്തിന് കവിതയും ജീവിതവും, ഒന്നായിരുന്നുവെന്ന്  പൂന്താനം കൃതികളിലെ സാമൂഹ്യ വിമർശനം എന്ന പ്രബന്ധം  അവതരിപ്പിച്ച് ഡോ.സുപ്രിയ അഭിപ്രായപ്പെട്ടു. സെമിനാറിൽ ദേവസ്വം വേദ- സംസ്കാര പഠനകേന്ദ്രം ഡയറക്ടർ ഡോ.പി നാരായണൻ നമ്പൂതിരി മോഡറേറ്ററായി. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ, ഭരണ സമിതി അംഗം സി മനോജ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments